Thursday, December 9, 2010

വിപ്‌ളവകാരി


ഒരിക്കല്‍ അവനൊരു പോരാളിയായിരുന്നു
സമത്വമെന്നൊരാശയത്തെ മാറോടണച്ച്
വീടിനെ മറന്ന കടുംപിടുത്തക്കാരാന്‍

ഒടുവില്‍ പോരാട്ടപാതയില്‍ ദൂതനായി
എത്തിയ തൂവെള്ള ഖദര്‍വസ്ത്രം
അവന്റെ കാതില്‍ ഒരു രഹസ്യമോതി
ഗാന്ധിയും ജെ.പിയും തോറ്റ അടര്‍ക്കളമാണിത്

ആ അര്‍ധസത്യത്തെ ദിനവും ഉരുവിട്ട്
മതിമറന്ന് അവനും മത്സരിക്കുന്നു
മറ്റൊരു കൊള്ളപ്രഭു ആകുവാന്‍

.................

കടപ്പാട് :- ഇന്നലെ കണ്ട അവ്യക്ത സ്വപ്നം

29 comments:

Unknown said...

ഗാന്ധിയും ജെ.പിയും തോറ്റ അടര്‍ക്കളമാണിത്...

ജയിച്ചവരെ ആരും കണ്ടിട്ടുണ്ടാവില്ല

ജന്മസുകൃതം said...

ഗാന്ധിയും ജെ.പിയും തോറ്റ അടര്‍ക്കളത്തില്‍ കൊള്ള ക്കാരന്‍ ആകുവനാണ് ശ്രമം അല്ലേ...?
നല്ല സ്വപ്നം ..!
ഞാന്‍ ആദ്യായിട്ട ...ഒന്ന് പിന്നോട്ട് പോയി നോക്കട്ടെ എന്നിട്ടും വരാം കേട്ടോ.

Unknown said...

നല്ല ആശയം ...ഒന്ന് കൂടി ഒതുകിയാല്‍ .................

അതേയ് ഇത് പോലെ സ്വപനം കാണരുത് കേട്ടോ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആദര്‍ശം ഇന്ന് വിലയില്ലാ ചരക്കാണ്. അതിനു ഖദറിന്റെ വിലപോലും ഇല്ല

Echmukutty said...

അത്രയ്ക്ക് നിരാശപ്പെടാമോ?
ഗാന്ധിജിയും ജെ പിയും കഴിഞ്ഞാൽ പിന്നെ ......ഇതേയുള്ളൂ മാർഗം?

Vivek Krishna said...

kolla prabhu akanulla oru kapada excuse alle ?

പട്ടേപ്പാടം റാംജി said...

നിരാശയല്ല പരിഹാരം.

Jishad Cronic said...

രാഷ്ട്രീയക്കാരന്‍ അയാല്‍പോരെ പിന്നെ പിന്നെ തനിയെ കൊള്ളക്കാരന്‍ ആയികൊള്ളും...

mini//മിനി said...

ജയിക്കാൻ കൊതിച്ചെങ്കിലും തോറ്റവർ

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

ഭരണകൂടത്തിനും,മാവോയിസ്റ്റ്കള്‍ക്കും ഇടയില്‍ കടലിനും ചെകുത്താനുമെന്നപോലെ കഴിയുന്ന നമ്മുടെ സോദരരെ പറ്റി വായിച്ചു മറന്ന ലേഖനങ്ങള്‍ ഇന്നലെ എന്റെ ഉറക്കം കെടുത്തി. അവിടുത്തെ പഴയതും പുതിയതുമായ പല വിപ്ളവകാരിക്കളും ഇന്നു കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന കൊള്ളക്കാര്‍ തന്നെയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന്‌ എന്റെ ഹൃദയം ​നിറഞ്ഞ നന്ദി.

the man to walk with said...

Best Wishes

പി. ഉണ്ണിക്കൃഷ്ണന്‍ said...

Sathyamaanu...
Valare nannaayittundu..

ധനലക്ഷ്മി പി. വി. said...

ഇഷ്ടമായി ..ആശംസകള്‍

ഇത്തിരി കൂടി മിനുക്കാമായിരുന്നു എന്ന് തോന്നി

jayanEvoor said...

കൊള്ളാം!
നല്ല ഒബ്സർവേഷൻ.

ഹംസ said...

നന്നായി :)

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വന്തം നന്മക്ക് വേണ്ടിയാണല്ലോ ഏവരും മത്സരിക്കുന്നത്...അല്ലേ

എന്‍.ബി.സുരേഷ് said...

ഐഡിയോളജിക്ക് പുല്ലുവിലയുള്ള കാലമാണ്. ഒരു ചന്തയിലും മൂല്യമില്ലാത്തത്, ഒരു സൂപ്പർമാർക്കറ്റിലും പ്രദർശിപ്പിക്കാത്തത്.

എൻ.വിവ്.കൃഷ്ണവാര്യരുടെ ഗാന്ധിയും ഗോഡ്സേയും എന്ന കവിത വായിച്ചുനോക്കൂ. ഗാന്ധി റേഷൻ കടയിൽ അരിയ്ക്കായി ക്യൂ നിൽക്കുമ്പോൾ ഇമ്പാലാ കാറിൽ ഗാന്ധിതൊപ്പിയും വച്ച് വന്നിറങ്ങുന്ന ഗോഡ്സേ..

പിന്മാറ്റം ഒന്നിനും പരിഹാരമല്ല. വിക്കിലീക്സ് മുതലാളിത്ത ഭരണകൂടത്തെ വിറപ്പിക്കുന്നത് നോക്കൂ‍. അരുന്ധതീ റോയ് ഉണ്ടാക്കുന്ന അന്തരീക്ഷം നോക്കൂ.

പിന്നെ കവിത വെറും ആശയം മാത്രമല്ല. നമ്മുടെ കൈയിൽ ഒരു മീഡിയം ഉണ്ടെന്ന് കരുതി ചിന്തകളെ അപ്പടി പോസ്റ്റ് ചെയ്യരുത്. ഹോരസ്സ് എന്ന ചിന്തകൻ പറഞ്ഞ കാര്യം ഓർക്കുക. നിങ്ങൾ കവിത എഴുതുക .9 വർഷം പെട്ടിയിൽ സൂക്ഷിക്കുക. വീണ്ടും പുറത്തെടുക്കുമ്പോൾ പ്രസക്തമെന്നു തോന്നിയാൽ പ്രസിദ്ധീകരിക്കുക.
എഴുത്തിന്റെ തിരുത്തിയെഴുത്തിനെ കുറിച്ചി തന്നെയാണ് അദ്ദേഹം പറയുന്നത്.
ഇത് ഒന്നു സാവകാശം പ്രകടിപ്പിച്ചിരുന്നെങ്കിൽ കുറച്ചുകൂടി ഷാർപ് ആക്കാമായിരുന്നു.

Pranavam Ravikumar said...

നന്നായിരിക്കുന്നു.. ആശംസകള്‍!

fareeda.... said...

All the best.........Bigu

Sidheek Thozhiyoor said...

കോടി.. കോടി..ഇങ്കിലാബ് സിന്ദാബാദ്..

റശീദ് പുന്നശ്ശേരി said...

വിപ്ലവാമി യുഗേ യുഗേ
എല്ലാം ശരിയാകും

Umesh Pilicode said...

കൊള്ളാം

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal.....

Asok Sadan said...

കൊള്ളാം നന്നായിട്ടുണ്ട്....ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu.... aashamsakal.....

ഗന്ധർവൻ said...

തോറ്റു പിന്മാറരുത്.അങ്ങനെയെങ്കിൽ ലോകം നിലനിൽകുമായിരുന്നില്ല.തോൽ‌വികളിൽ തളരാത്ത പോരാളികൾ ഉണ്ടായിരുന്നു.അവരെ ലോകം എന്നും ഓർക്കുന്നുമുണ്ട്.

ഭാനു കളരിക്കല്‍ said...

പൊതു ധാരണയാണിത്‌. ഇടത്തരക്കാരന് ഇഷ്ടപെട്ട ചിന്ത. അപ്പോള്‍ നമുക്കിനി വീടിലിരിക്കാം എന്ന്‌.
അതാണോ ചരിത്രം? ആലോചിക്കുന്നത് നന്ന്.

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

പ്രതീക്ഷയുടെ വേരുപോലും അറ്റുപോയ, പ്രത്യക്ഷമായ ഭരണഘടനാലംഘനത്തില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന നമ്മുടെ സോദരങ്ങള്‍ വേണ്ടി നാലു വരിയെങ്കിലും കുറിച്ചിടണമെന്നു തോന്നി.

നിങ്ങളുടെ അകമെഴിഞ്ഞ പ്രോത്സാഹനത്തിന്‍ ഹൃദയം ​നിറഞ്ഞ നന്ദി.

African Mallu said...

good