
ഒരു അപ്പൂപ്പൻ താടിപോലെ
നഗരങ്ങളിൽ നിന്ന്
നഗരങ്ങളിലേക്ക്
നീ പാറി നടന്നു
തെരുവിന്റെ മക്കൾക്കിടയിൽ
അവധൂതനായി കഴിഞ്ഞ്
ജീവിതത്തിന്റെ മറ്റൊരു തലം
ഞങ്ങൾക്കായി നീ പകർന്നു തന്നു
മിഥ്യയാണെന്നറിഞ്ഞിട്ടും
ഞങ്ങൾ കൊണ്ടുനടക്കുന്ന
ധാരണകളെ കാറ്റിൽ പറത്തി
നീ പല്ലിളിച്ചു കാട്ടി
ഒടുവിൽ നീ സ്വപ്നം കണ്ട
സമത്വലോകം പടുത്തുയർത്താൻ
കച്ചകെട്ടി ഇറങ്ങിയവർ
വാഴും കേരനാട്ടിൽ
നിർജീവമാം നിൻ ഉടലിനെ
ഒരു പ്രദർശനവസ്തുവാക്കി
മാറ്റുമ്പോൾ വിധിയെന്ന
രണ്ടക്ഷരത്തിൽ അഭയം
കണ്ടെത്താനെ ഞങ്ങൾക്ക് കഴിയൂ....
11 comments:
ആദരാഞ്ജലികൾ.
ശവംതീനികള്‍ :(
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ.
പ്രതിഷേധം നിറഞ്ഞ ആദരാഞ്ജലി ഞാനും സമര്‍പ്പിക്കുന്നു ... നന്നായിട്ടുണ്ട് ....
ആദരാഞ്ജലികൾ.
ഇനി കവികള്‍ക്ക് അവാര്‍ഡുകളെ മാത്രമല്ല ആചാര വെടിയും പേടിക്കേണ്ടി യിരിക്കുന്നു
ആദരാഞ്ജലികൾ.
ആദരാഞ്ജലികള്‍.
Vidhiye maattuka eluppamalla ennathu loka thathwamaanu.
Touching!
Post a Comment