Monday, December 14, 2009

വിശ്വാസികളെ

പ്രപഞ്ചത്തില്‍ ഒരു പൊട്ടു
പോലെ ഭൂമി

ഭൂമിയെ പുതപ്പിച്ച്
വന്‍കരകളെ വേര്‍തിരിച്ച്
സപ്തസാഗരങ്ങള്‍

വന്‍കരകളെ മുള്ളുവേലികളാല്‍
വിഭജിച്ച് അസം​ഖ്യം ദേശങ്ങള്‍

ദേശങ്ങള്‍ നിറയെ
സ്വന്തം അതിര്‍ത്തികള്‍ വ്യസ്തമാക്കാന്‍
വെമ്പും കോടാനുകോടിമനുഷ്യര്‍

മാനവര്‍ക്കിടയില്‍ പലപല
മതങ്ങള്‍ വര്‍ണ്ണങ്ങള്‍ ആകാരങ്ങള്‍
ഭാഷകള്‍ ചിന്തകള്‍
കലഹങ്ങള്‍ കലാപങ്ങള്‍

മതങ്ങളില്‍ നാനാജാതികള്‍ ഉപജാതികള്‍
ഇഹപരസൌഖ്യത്തിനായി
സ്വര്‍ഗം പുല്‍കാനായി
സര്‍വ്വലോകശാന്തിക്കായി
ഒരായിരം ആചാരനുഷ്ഠാനങ്ങള്‍

ഈ കൊച്ചു ഭൂമിയിലിങ്ങനെ
എത്രയെത്ര തരം വിഭജനങ്ങള്‍

ലക്ഷ്യം സര്‍വ്വലോകശാന്തിയെങ്കില്‍
വിവേകശാലിക്കളായി നടിക്കും
വിശ്വാസികളെ കലഹങ്ങള്‍ മറന്ന്
ആ വാഗ്ദത്തസ്വര്‍ഗം നമുക്ക്
ഈ ഭൂമിയില്‍ പണിതൂടെ?

21 comments:

Umesh Pilicode said...

വിവേകശാലിക്കളായി നടിക്കും
വിശ്വാസികളെ കലഹങ്ങള്‍ മറന്ന്
ആ വാഗ്ദത്തസ്വര്‍ഗം നമുക്ക്
ഈ ഭൂമിയില്‍ പണിതൂടെ?


chodyam kollam praayogikatha ?!!!!!!!

ബിഗു said...

ഉമേഷ്,

ലോകത്തെ മുഴുവന്‍ നവീകരിക്കാന്‍ നമുക്ക് ആവില്ല. എങ്കിലും "അണ്ണാറകണ്ണനും തന്നാലായത്". നന്ദി.

Umesh Pilicode said...

aasamsakal

ബിഗു said...

thank you. :)

ശ്രീ said...

കൊള്ളാം.

പട്ടേപ്പാടം റാംജി said...

വിശ്വാസികളെ കലഹങ്ങള്‍ മറന്ന്

നന്നായിരിക്കുന്നു ബിഗു.

ബിഗു said...

പ്രിയപ്പെട്ട റാംജി,ശ്രീ അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി. :)

sm sadique said...

ശരിയാണ് കലഹം മറക്കാം ;സ്നേഹം (സ്വര്‍ഗം )പണിയാം .നല്ല കവിത .

ബിഗു said...

പ്രിയപ്പെട്ട എസ്.എം.എസ്,

അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി. :)

mazhamekhangal said...

evide aa vagdatha bhoomi....?

ബിഗു said...

പ്രിയപ്പെട്ട ഷീലചേച്ചി,

ആ വാഗ്ദത്ത ഭുമിയാണ്‌ ഞാനും തേടികൊണ്ടിരിക്കുന്നത്. അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി. :)

Jishad Cronic said...

കൊള്ളാം....

പി. ഉണ്ണിക്കൃഷ്ണന്‍ said...

നന്നായിട്ടുണ്ട് ബിഗുല്‍ ..

Vipin said...

വളരെ നന്നായിട്ടുണ്ട്...

ബിഗു said...

പ്രിയപ്പെട്ട ജിഷാദ്,ഉണ്ണി,വിപിന്‍

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

Anonymous said...

അങ്ങിനെയിരു നല്ല ഭൂമി എന്നെങ്കിലും ഉണ്ടാകട്ടെ ... നന്മ മാത്രം ഭൂമിയിൽ വന്നു നിറയട്ടെ ഭാവുക്ങ്ങൾ ..

ഹംസ said...

കലഹങ്ങള്‍ മറന്ന് സ്നേഹം മാത്രം പങ്ക് വെക്കുന്ന ഒരു ഭൂമിയായിരുന്നു എങ്കില്‍ ഹോ… ആശിച്ചു പോവുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് വെറും 'ജല്‍പനങ്ങള്‍' അല്ലാതിരിക്കട്ടെ!

Raveena Raveendran said...

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്നീ -
മണ്ണു് പങ്കുവെച്ചൂ ....
മനസ്സു പങ്കുവെച്ചൂ .....

Anonymous said...

സ്നേഹം മാത്രം കളിയാടുന്ന ഒരു ഭൂമി നമുക്ക് പ്രതീക്ഷിക്കാം എന്നെങ്കിലും സഫലമാകട്ടെ നമ്മുടെ പ്രതീക്ഷകൾ...

ഭാനു കളരിക്കല്‍ said...

nalla azayam.