Tuesday, December 1, 2009

സൈബര്‍ പ്രണയം

ഒരു നോക്കു കാണാതെ
ഒന്നും ഉരിയാടാതെ ഈ
സൈബര്‍ യുഗത്തില്‍ പരസ്പരമറിഞു
നാം ചാറ്റിങ്ങിലൂടെ

വാക്കുകളിലൂടെ ഇണങ്ങിയും
അതിലേറെ പിണങ്ങിയും
നമ്മള്‍ സൌഹ്യദം പങ്കുവെച്ചു

ഒരുപാട് സമ്മാനങ്ങള്‍
നല്‍ കാതെ നല്‍കി
അഞ്ജാതയായി നീ മറഞിരുന്നു

നമ്മുടെ കലഹങ്ങള്‍ സ്യഷ്ടിച്ച
ഇടവേളകളില്‍ പല്ലപ്പോഴും നിന്നെ
ഓര്‍ക്കാന്‍ കൂടി ഞന്‍ മറന്നു
എങ്കിലും കലഹിക്കനായി
നീ വീണ്ടും വീണ്ടും വന്നു

ഒടുവില്‍ ഒരു കുമ്പസാരമെന്നപോലെ
പ്രണയവും ഒരുപിടി മോഹഭംഗങ്ങളും
എറ്റുപറഞ് കതിര്‍മണ്ഡപത്തിലേക്ക് നീ
കയറുമ്പോള്‍ എന്നില്‍ അവശേഷിക്കുന്നത്
ഒരു നെടുവീര്‍പ്പ് മാത്രം

8 comments:

Umesh Pilicode said...

asthamikkaaha pranayam.........

ente abhiprayathil pranayam orikkalum avasaanikkunnilla

kavitha nannayittundu aaasamsakal

Akhil Pakkath said...

Manasil evideyo oru cyber pranayam undayirunno ?
ithu vayikkumbol angane thonnunnu...
Nannayittunudu...

ബിഗു said...

ഉമേഷ് പ്രണയം ഒരിക്കലും അവസാനിക്കില്ല. പക്ഷെ പ്രണയിനി മാറിയെന്നു വരാം. നന്ദി.

അഖില്‍ ഈ കവിത എന്റെ ജീവിതം തന്നെയാണ്. നന്ദി.

പി. ഉണ്ണിക്കൃഷ്ണന്‍ said...

പണി കിട്ടി അല്ലേ ? .. കൊള്ളാം

ബിഗു said...

ഉണ്ണി,
ഇല്ല. എന്നും ശണ്ട കൂടുന്ന ഒരു സുഹ്യത്ത് മാത്രമായിരുന്നു എനിക്ക് അവള്‍. നന്ദി.

Umesh Pilicode said...

angane idaykkidaykk maarunnathaanenkil pinne aathmaarthathykk entha artham mashe ?!!!!!!!!1

:-)

Rosy said...

Kollam Bigul nannayittundu....ennittum nee padikkunnillallo ;-)

ബിഗു said...

ഉമേഷ്,

ഇടക്കിടക്ക് മാറുന്നതല്ല പ്രണയമോ പ്രണയിനിയോ. ഞന്‍ ഉദേശിച്ചമാറ്റം കൌമാരത്തിലെയും യൌവനത്തിലെയും മാറ്റമാണ്.

പിന്നെ എന്നെ സം ബന്ധിച്ച് അവള്‍ ഇപ്പോഴും അജ്ഞാതയായ ഒരു സുഹ്യത്ത് മാത്രം . നന്ദി.

റോസി,

:). നന്ദി.