Wednesday, January 26, 2011

റിപബ്ലിക് ദിന തമാശ

ജന്മനാടിന്റെ സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ത്യാഗികളെ സ്മരിച്ച് ഭാരതം പ്രൌഢിയോടെ അറുപത്തിരണ്ടാം റിപബ്ലിക് ദിനം ആചരിച്ചു. നനാത്വത്തില്‍ എകത്വവും മതേതരത്വവും ജനാധിപത്യവും ഇവിടെ അധികം കോട്ടം തട്ടാതെ നിലനില്‍ക്കുന്നതില്‍ നമുക്ക് അഭിമാനിക്കുക തന്നെ ചെയ്യാം.

എല്ലാ റിപബ്ലിക് ദിനത്തിലും വീരജവന്മാര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും പുരസ്കാരങ്ങള്‍ നല്‍ക്കി ആദരിക്കാറുണ്ട്. പുസ്‌കാരത്തിന്‌ അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിലുള്ള മൂല്യച്യുതിയാണ്‌ എന്നെ ഇത്തരത്തില്‍ ഒരു കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരു കാലത്ത് എല്ലാവരും അഭിമാനത്തോടെ കണ്ടിരുന്ന പത്മപുരസ്കാരങ്ങളുടെ നിലവാരം ഓരോ വര്‍ഷം കഴിയും തോറും താഴ്ന്നുകൊണ്ടിരിക്കുകയാണ്‌. പുരസ്കാരങ്ങള്‍ പിടിച്ചു വാങ്ങാനുള്ള പ്രവണത നമ്മുടെ നാട്ടിലെ പ്രമാണിമാര്‍ക്ക് ഇടയില്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. പത്മപുരസ്കാരങ്ങള്‍ക്ക് സ്വയം അപേക്ഷിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണത്രെ. ഒരു കാശ്മീരിഷാള്‍ കച്ചവടക്കാരന്‌ പത്മശ്രീ കൊടുത്ത് 2009ല്‍(http://www.zeenews.com/news502902.html)സര്‍ക്കാര്‍ നമ്മെ ഞെട്ടിച്ചതാണ്‌. ഇത്തവണയും കുറച്ച് അനര്‍ഹരെങ്കിലും ഈ ലിസ്റ്റില്‍ കയറി പറ്റിയിട്ടുണ്ട്.

ആയുര്‍വേദത്തിന്‌ വേണ്ടി ജീവന്‍ ഒഴിഞ്ഞു വെച്ച മഹാപ്രതിഭയായിരുന്നു ശ്രീ രാഘവതിരുമുല്‍പ്പാട്. അറുപത് വര്‍ഷത്തിലേറെക്കാലം അദ്ദേഹം രോഗിക്കളെ പ്രതിഫല ഇച്ഛകൂടാതെ ചികിത്സിച്ചു. എത്രയോ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ലാളിത്യത്തിന്റെ നിറകുടമായ തിരുമുല്‍പ്പാട് നിറദീപമാര്‍ന്ന വഴികാട്ടിയായിരുന്നു. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു. കഴിഞ്ഞ നവംബറില്‍ മരിക്കും വരെ അദ്ദേഹം തന്റെ കര്‍മ്മപാതയില്‍ അടിയുറച്ചു നിന്നു.

മരണാന്തര ബഹുമതിയായി ഈ റിപബ്ലിക് വേളയില്‍ ആ മഹാത്‌മാവിന്‌ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പക്ഷെ ആദരിച്ച ഈ വേളയിലും ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ച സര്‍ക്കാര്‍ വീണ്ടും ആ മഹാപ്രതിഭയെ അവഹേളിച്ചു. പുരസ്കാര വിവരം അറിയിക്കാന്‍ വേണ്ടി തിരുമുല്‍പ്പാടിന്റെ വീട്ടിലേക്ക് വിളിച്ച സാംസ്കാരിക വകുപ്പിലെ അധികാരികള്‍ രണ്ടുമാസം മുന്‍പ് മരിച്ച തിരുമുല്‍പ്പാടിനെ തിരക്കിയത്രെ. ഇതിന്‌ ഒരു മറുപുറം കൂടിയുണ്ട് ഇത്തവണത്തെ പുരസ്കാരം ലഭിച്ചവരുടെ കൂട്ടത്തില്‍ നക്ഷത്രാശുപത്രിക്കളുടെ മേധാവികളും പെട്ടും.

എന്താണ്‌ ഇതിന്റെ ഒക്കെ അര്‍ത്ഥം?


42 comments:

MyDreams said...

ഇത് പോലെ സാംസ്‌കാരിക മൂല്യ ച്ചുതികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് ..അത് പോലെ മാത്രം കണ്ടാല്‍ മതി ഇതിനെയും
കാശ്മീരിഷാള്‍ കച്ചവടക്കാരന്‌ കഴിഞ്ഞ വര്ഷം അങ്ങയെ ഒന്ന് കൊടുത്തോ ?
കൊള്ളാം നല്ല അവലോകനം

ബിഗു said...

കഴിഞ്ഞ വര്‍്‌ഷമെല്ല അതിനു മുന്‍പത്തെ വര്‍ഷമായിരുന്നു. എനിക്ക് തെറ്റിപോയതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്

http://www.zeenews.com/news502902.html

Naushu said...

നമ്മുടെ നാടല്ലേ .....

ഉമേഷ്‌ പിലിക്കൊട് said...

ശ്രേദ്ധേയം

Sabu M H said...

പ്രാഞ്ചിയേട്ടന്മാർ..

എന്‍.ബി.സുരേഷ് said...

കുഴലൂത്തുകാർക്കും അവരെ ഊതുന്നവർക്കും വീതവയ്ക്കുന്ന ഇതിനെപ്പറ്റി ഞാൻ ആലോചിക്കാറേ ഇല്ല. ദാ താഴെ ക്കൊടുക്കുന്ന ഒരു കവിത വായിക്കൂ. ,
പുരുഷറിപബ്ലിക്കിന്
ചെടിക്കുന്നു,
നിന്റെയഴകെഴുത്തുകള്‍.
കാഴ്ചകളെണ്ണിപ്പറയാം,
അല്ലെങ്കിലെന്റെ കണ്ണുകളിലേക്ക്
കയറി വരൂ, ഈ മുനമ്പില്‍
നിന്നാലെന്റെ താഴ്വാരങ്ങള്‍ കാണാം.
അവയുടെ ആഴങ്ങളെക്കുറിച്ചെഴുതു.

ഇനിയുമെന്തുണ്ട് എന്റെ
ചുണ്ടുകളോടുപമിക്കാന്‍.
അവയെ ഭദ്രമായി താഴിട്ടു പൂട്ടി
നീ വലിച്ചെറിഞ്ഞ
ഉപമകളില്ലാത്ത
താക്കോലുകളെ കുറിച്ചെഴുതു.
ആയിരം മുറികളുള്ള കൊട്ടാരം
ഉള്ളില്‍ തുറക്കുന്നവരെ കുറിച്ചെഴുതു.
ഇരുട്ടറക്കുള്ളിലെ മിന്നലിനെ കുറിച്ചെഴുതു.

യോനിയെ പൂവെന്നും
പറുദീസയെന്നും
പാടിയേറെ കേട്ടതല്ലേ?
ഇനിയതിലേക്ക് നീ പായിച്ച
വെടിയുണ്ടകളേയും
തറച്ച് കയറ്റിയ
ഇരുമ്പ് കമ്പികളെയും
കുറിച്ചെഴുതു.
നാല് വയസ്സുകാരിയുടെ
അടിവസ്ത്രങ്ങളില്‍ പതിയുന്ന
നിന്റെ കറകളെക്കുറിച്ചെഴുതു.

ഇനിയും
മുലകളെ കുറിച്ചെഴുതാന്‍
മുലകളെവിടെ?
മുളയ്ക്കുന്തോറും
അവ പറിച്ചെറിഞ്ഞു
ഞാന്‍ ചുട്ട നഗരങ്ങളെ കുറിച്ചെഴുതു.
എന്റെ ഒറ്റച്ചിലമ്പിന്റെ ഒച്ചയെക്കുറിച്ചെഴുതു.

നിന്റെ പടിക്കല്‍
ഉടലോടെ കത്തി നില്‍ക്കുന്ന
ഞങ്ങളുടെ
പൂര്‍ണ്ണ നഗ്നമായ
പ്രതിഷേധത്തെക്കുറിച്ചെഴുതു.

എഴുതൂ രാമൊഴി എഴുതിയ കവിതയാണ്. പുരുഷറിപ്പബ്ലിക്കിന് എന്നാണു പേര്. http://raamozhi.blogspot.com/2011/01/blog-post_26.html

the man to walk with said...

nannayi..
oru padmasriykku scopunde..:)

Echmukutty said...

ഇതൊക്കെ എല്ലാവർഷവും പതിവുള്ള തമാശകൾ അല്ലേ?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നമ്മളിൽ എത്രപെർക്ക് റിപ്പബ്ലിക് ഡേയുടെ അർത്ഥമറിയാം ഭായ്...
എല്ലാം തമാശകൾ അല്ലേ
ആ വീഡീയോ നന്നായിട്ടുണ്ട് കേട്ടൊ

കൂതറHashimܓ said...

!

പട്ടേപ്പാടം റാംജി said...

543പാര്‍ലമെന്റ് അംഗങ്ങളുള്ള നമ്മുടെ രാജ്യത്ത്‌ നമ്മെ ഭരിക്കുന്നവരില്‍ 300 പേരും കോടീശ്വരന്മാരാനെന്നാണ് പറയുന്നത്. അപ്പോള്‍ എല്ലായിടത്തും ഇതൊക്കെ തന്നെയായിരിക്കില്ലെ സംഭവിക്കുക.
വീഡിയോ നന്നായി.

khader patteppadam said...

സര്‍ക്കാര്‍ കാര്യമല്ലെ, മുത്തപ്പണ്റ്റെ വ ഞ്വി മൂന്നുപുത്തന്‍ കൂലി.. കുത്തിയാല്‍ കുത്തി എത്തിയാല്‍ എത്തി..എന്ന മട്ട്‌ മരണാനന്തരമെങ്കിലും ആ വലിയ മനുഷ്യനെ അംഗീകരിച്ചല്ലൊ. നമുക്ക്‌ അങ്ങനെ സമാധാനിക്കാം.

ലീല എം ചന്ദ്രന്‍.. said...

ഇങ്ങനെ ക്രൂരമായ തമാശകള്‍ കയ്യും കെട്ടി നിന്നു ആസ്വദിക്കാന്‍ കുറച്ച് പേര്‍ ഇന്നും മുന്നിലുണ്ടെന്നത് മറ്റൊരു തമാശ....
അദ്ദേഹം മരിച്ചു എന്ന് വിശ്വസിക്കാന്‍ ഇപ്പോഴും സര്‍ക്കാരിന് കഴിയുന്നില്ല എന്നത് അവഹേളനമല്ല ...അഭിനന്ദനമായി വെറുതെ എങ്കിലും നമുക്ക് കരുതാം.

താന്തോന്നി/Thanthonni said...

ഒരുപാട് തവണ അദ്ദേഹത്തിന്റെ ശുശ്രൂഷയാല്‍ രോഗ വിമുക്തനായവനാണ് ഞാന്‍.
പനി, ജലദോഷം തുടങ്ങി എന്ത് ചെറിയ അസുഖങ്ങള്‍ക്ക് പോലും ഞങ്ങള്‍ തിരുമുല്‍പ്പാടിനെയാ കാണാറ്.
അടുത്തുള്ളത് കൊണ്ട് മാത്രമല്ല.ചെറുപ്പം മുതലേ ആയുര്‍വേദം ശീലമായി.
ആ വലിയ മനുഷ്യനെ മരണാനന്തര ശേഷമെങ്കിലും ഒരു ബഹുമതി നല്‍കിയല്ലോ എന്നാശ്വസിക്കാം.

ente lokam said...

അവാര്‍ഡുകളുടെ പൊള്ളത്തരങ്ങള്‍ പലതും ജനം മനസ്സിലാകി
വരുമ്പോളേക്കും അപമാനിതര്‍ ആകുന്നതു ഇങ്ങനെ ചില
അര്‍ഹതപ്പെട്ട ജന്മങ്ങള്‍ ആണ്..നന്നായി എഴുതി...ആശംസകള്‍..
ഇനി സമൂഹത്തിലെ ഉയര്‍ന്ന ഉള്ളി കച്ചവടക്കാര്കും കിട്ടും
താമസിയാതെ പൊന്നാടകളും വരവേല്പും..

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

സുജിത് കയ്യൂര്‍ said...

സാംസ്‌കാരിക മൂല്യ ച്ചുതികള്‍ ...
നല്ല അവലോകനം...

K@nn(())raan കണ്ണൂരാന്‍...! said...

കൊള്ളാം കൊള്ളാം.
നിരീക്ഷണം കൊള്ളാം.

സാബിബാവ said...

നൌഷുവിന്റെ കമെന്റിനു ഒരു അടിവര

nikukechery said...

വായിച്ചു

പള്ളിക്കരയില്‍ said...

സർക്കാർ എന്നത് ജീവനോ വികാരങ്ങളോ ഇല്ലാത്ത ഒരു യന്ത്രമാണ് സുഹ്ര്‌ത്തേ. അതിനെ കൈകാര്യം ചെയ്യുന്നവർക്കാണതൊക്കെ ഉണ്ടാവേണ്ടത്.. നിർഭാഗ്യവശാൽ....!!

lekshmi. lachu said...

എല്ലാരും ..പ്രാഞ്ചിയേട്ടന്മാർ.. നല്ല പോസ്റ്റ്‌..ജയറാമിന് എന്തിനാണ് പതമശ്രീ കിട്ടിയത് എന്ന് മനസ്സിലായില്ല.
അടുത്ത തവണ ടി ജി രവിക്കും കിട്ടുമായിരിക്കും..മലയാള സിനിമയില്‍
ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടത്തിയതിനുള്ള അവാര്‍ഡ് പ്രതീക്ഷിക്കാം
ഇങ്ങിനെ ആണെങ്കില്‍ ..!

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

അവാര്‍ഡുകള്‍ക്ക് എന്നെ വില നഷ്ടപ്പെട്ടു!
ഇന്ന് അവ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും ....

jayanEvoor said...

പത്മഭൂഷൺ വാർത്ത വരുംപ്പോൾ തിരുമുൽ‌പ്പാട് സാറിന്റെ മകൻ ഡോ.മുരളിയും ഞാനും ഞങ്ങളുടെ ആശുപത്രിയിൽ, അദ്ദേഹത്തിന്റെ മുറിയിൽ സംസാരിച്ചിരിക്കുകയായിരുന്നു. പല പ്രാഞ്ചിയേട്ടന്മാരെയും കുറിച്ച് അപ്പോൾ അറിയാൻ കഴിഞ്ഞു.

മരണാനതരം എങ്കിലും ഒരു യഥാർത്ഥ ആയുർവേദ പ്രതിഭയ്ക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷം.

മറ്റൊന്നും പറയാനില്ല.

Jishad Cronic said...

ഇനി എനിക്കും പ്രതീക്ഷിക്കാം ഒരു പത്മശ്രീ, അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്...

വെറുതെ ഒരില said...

സത്യം. ഇപ്പോള്‍, ഇത്തരം പദവികള്‍ ഒരപമാനം കൂടിയാണ്. അനര്‍ഹരായവര്‍ ബഹുമതികള്‍ വിലക്കു വാങ്ങുന്ന കാലത്ത് അര്‍ഹരായവര്‍ക്ക് അത് ഏറെ അപമാനകരം.

jayarajmurukkumpuzha said...

assalayai...... aashamsakal..........

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരുടെ ലേഖനങ്ങളിലൂടെയാണ്‌ ഞാന്‍ സംപൂജ്യനായ തിരുമുല്‍പ്പാടിനെ പറ്റി അറിയുന്നത്. ആ മഹാത്മാവിനെ പരിച്ചയപ്പെടണം എന്നതും എന്റെ അസ്കിതകള്‍ക്ക് അദ്ദേഹത്തിന്റെ ചികില്‍സ തേടണമെന്നതും എന്റെ നടക്കാതെ പോയ ഒരു ആഗ്രഹമായിരുന്നു. അദ്ദേഹത്തെ നേരിടറിയുന്ന മൂന്ന് പേര്‍ എന്റെ സുഹൃത്തുക്കളായി ഉണ്ടെന്നുള്ളത് ഞാന്‍ ഇപ്പോഴാണ്‌ അറിയുന്നത്.


എന്തും വിലകൊടുത്തുവാങ്ങുന്ന ദുഷിച്ച കാലഘട്ടത്തിലാണ്‌ നമ്മള്‍ ജീവിക്കുന്നത്. മിക്കപ്പോഴും സന്മനസുകള്‍ക്ക് ലഭിക്കുന്നത് അവഗണനയും അവഹേളനവും മാത്രമാണ്. നിങ്ങളുടെ പ്രതികരങ്ങള്‍ക്ക് നന്ദി.

Vishnupriya.A.R said...

gud write up

jayarajmurukkumpuzha said...

sangathy rasakaramayittundu..... aashamsakal....

ധനലക്ഷ്മി said...

നല്ല അവലോകനം

Pranavam Ravikumar a.k.a. Kochuravi said...

Good!

Ronald James said...

നല്ല പോസ്റ്റ്‌..

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ് രാമൊഴിയുടെ കവിത വായിക്കൂ. ഇവിടെയിപ്പോളെല്ലാം കച്ചവടമല്ലേ.. സാഹിത്യ പുരസ്ക്കാരങ്ങളും ഇതില്‍പ്പെടും കേട്ടോ..
ഷാളു വിറ്റു നടന്നവന് പുരസ്ക്കാരം നല്ല തമാശ

സിദ്ധീക്ക.. said...

ബിഗു..ഞാന്‍ ഇതൊക്കെ കാണാതെ പോകുന്നു, പുതിയ പോസ്ടിടുമ്പോള്‍ ഒന്ന് മെയില്‍ ചെയ്യണം ,അഗ്രിഗേറ്ററുകളില്‍ തപ്പാന്‍ സമയം കിട്ടാത്തത് കൊണ്ടാണ്..പ്ലീസ്.

ബെഞ്ചാലി said...

സ്വാർത്ഥതയും ഈഗോയും നമ്മേയും നാടിനെയും നശിപ്പിച്ചു..

ഡി.പി.കെ said...

വീട്ടില്‍ വിളിച്ചു തിരക്കിയെല്ലോ ഭാഗ്യം , .... നാനത്വമുള്ള നാടെല്ലേ , എന്തൊക്കെ കാണണം

അനുരാഗ് said...

പണമുണ്ടെങ്കില്‍ അച്ചനേം അമ്മേം ഉള്‍പ്പെടെ എല്ലാം വാങ്ങാന്‍ കിട്ടും

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good

പുന്നക്കാടൻ said...

http://punnakaadan.blogspot.com/2011/06/blog-post.html

അനുരാഗ് said...

നിരീക്ഷണം കൊള്ളാം.