Thursday, December 16, 2010

ലോകപാലകന്‍ലോകപാലകന്‍


രണ്ടര ഡസന്‍ വിമാനങ്ങളുടെ അകമ്പടിയോടെ ജഗത്‌രക്ഷകന്‍ എഴുന്നള്ളി. അധികാരികളും മാധ്യമങ്ങളും ആഡംബരത്തോടെ കോലാഹങ്ങളുണ്ടാക്കി ആ ദേഹത്തെ വരവേറ്റു. നൂറുകണക്കിന്‌ സേവകരുടെ അകമ്പടിയോടെ ചരിത്രാവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ജഗത്‌രക്ഷകന്‍ ശതകോടിമനം കവര്‍ന്നു. വേദികളില്‍ സുസ്‌മേരവദനനായി പ്രത്യക്ഷപ്പെട്ട് ശാന്തിയെക്കുറിച്ചും സമാധനത്തെക്കുറിച്ചും വാതോരാതെ പ്രസംഗിച്ച്‌ കൈയടികള്‍ ഏറ്റുവാങ്ങി. രാജകീയവിരുന്നുകള്‍ക്കുശേഷം കോടികളുടെ വ്യവസ്യായ,ആയുധകരാരുകള്‍ ഒപ്പുവെച്ച് ജഗത്‌രക്ഷകന്‍ ശാന്തിയും സമാധാനവും പരസ്പരസഹകരണവും ഊട്ടിയുറപ്പിച്ചു. രണ്ടു തവണ നേരം പുലര്‍ന്നപ്പോള്‍ ഊഷ്മളമായ യാത്രയെപ്പിനുശേഷം ശാന്തിയും സമാധാനവും നടപ്പിലാക്കാന്‍ ജഗത്‌രക്ഷകന്‍ അടുത്ത രാജ്യത്തേക്ക് യാത്രയായി.ഭീകരര്‍


എവിടെ നിന്നോ യന്ത്രതോക്കുകളും ബോംബുകളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കി എങ്ങോപോയി മറയുന്നവര്. ഒന്നു കൂടി ചുരുക്കി പറഞ്ഞാല്‍ നാടോ നാളോ പേരോ ഇല്ലാത്ത കല്ലില്‍ തീര്‍ത്ത മനസ്സുള്ള ആയുധധാരികള്‍.

27 comments:

പട്ടേപ്പാടം റാംജി said...

ലോകമാകെ കറങ്ങിനടക്കുന്ന അവരെ പുകഴ്ത്താന്‍ നമ്മളെ അയിക്കാന്‍ ഏതെല്ലാം വഴികള്‍ നമ്മളിലെക്കിറങ്ങുന്നു..

ഒറ്റയാന്‍ said...

ലോകസമാധാനം വേണം എന്ന് പറയുന്നത് ഭീകരവാദം വളര്‍ത്തുന്നവര്‍ തന്നെ ....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഓം...ശാന്തി...!

ശ്രീ said...

:)

the man to walk with said...

:)

സിദ്ധീക്ക.. said...

എല്ലാ ലോകപാലകര്‍ക്കും ഒരേ രൂപം ഒരേ ലക്‌ഷ്യം ...അത്ര തന്നെ ..

സാബിബാവ said...

ശരിയാണ്

Echmukutty said...

ലോകപാലകനാവാനും സൂപ്പർ പവറാകാനും നോമ്പ് നോറ്റ് കാത്തിരിയ്ക്കുന്നവർക്ക്..........

ഉമേഷ്‌ പിലിക്കൊട് said...

ഉലക നായകനെ ....കൊള്ളാം മാഷെ

കണ്ണൂരാന്‍ / K@nnooraan said...

കൊച്ചു വാക്കുകളില്‍ വലിയ ലോകത്തെക്കുറിച്ച്!
നന്നായിരിക്കുന്നു ഈ നിരീക്ഷണങ്ങള്‍.

mini//മിനി said...

കൊള്ളാം നന്നായി,

appachanozhakkal said...

ഈ പുന്നന്മാര്‍ ലോകത്തുനിന്ന് പോയാല്‍ത്തന്നെ, "ലോക സമാധാനം എപ്പേ... വന്നു?"
എന്ന് ചോദിച്ചാല്‍ മതി.

Naushu said...

:)

അബ്ദുള്‍ ജിഷാദ് said...

നന്നായിരിക്കുന്നു ഈ നിരീക്ഷണം...

അനില്‍കുമാര്‍. സി.പി. said...

'ജഗത്‌രക്ഷന്റെ’ മൂടുപടത്തില്‍ ശാന്തിമന്ത്രവുമായി ‘ഭീകരന്‍’ !!! നന്നായി ഈ വേറിട്ട ചിന്ത.

സുജിത് കയ്യൂര്‍ said...

Nannaayi. Aashamsakal.

MyDreams said...

കുറച്ചു കൂടി കാമ്പ് ഉള്ള വിഷയങ്ങള്‍ എഴുതു മാഷേ..............

കഥകളും കവിതകളും വിട്ടു വേറെ ഒരു തരത്തില്‍ എഴുതുന്നു വെങ്കില്‍ വളരെ ഗഹനമായി എഴുതണം
ഒറ്റയാന്‍ പറഞ്ഞതാണ് സത്യം .....ഒറ്റയാന് നൂറു മാര്‍ക്ക്‌

ഭാനു കളരിക്കല്‍ said...

ആരാണ് ഭീകരന്‍ ??? ലോക പാലകന്റെ വേഷം ധരിച്ചവനോ??? അതോ...

ഹംസ said...

കുറഞ്ഞ വരികളില്‍ വലിയ വാക്കുകള്‍ :)

പഥികന്‍ said...

ഇരുകൂട്ടരും ആയുധവ്യാപാരികള്‍.....

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,


കഴിഞ്ഞ ഒന്നുരണ്ടു മാസത്തിനിടയില്‍ ഒബാമയടക്കം അഞ്ചാറു രാഷ്ട്രതലവന്മാര്‍ ഇന്ത്യയില്‍ വന്ന് പതിനായിരകണക്കിനു കോടികളുടെ കരാറുകള്‍ ഒപ്പുവെച്ചു പോയി. പക്ഷെ ഇവയൊന്നും തന്നെ നമ്മുടെ രാജ്യത്തെ നാല്‍പത്ത് രൂപ ശരാശരി നിത്യ വരുമാനമുള്ള ദരിദ്രകോടികള്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടാത്തതായിരുന്നു.

നിങ്ങളുടെ അകമെഴിഞ്ഞ പ്രോത്സാഹനത്തിനു ഹൃദയം ​നിറഞ്ഞ നന്ദി.

ഗന്ധർവൻ said...

ഭാരതം ഒരു വൻശക്തിയായി തീരട്ടെ
ഭാരതമക്കൾ പട്ടിണി കിടന്ന് ചാകട്ടെ
കരാറുകൾ നീണാൾ വാഴട്ടെ

moideen angadimugar said...

കൊള്ളാം.

~ex-pravasini* said...

എനിക്കൊന്നും മനസ്സിലായില്ല,

khader patteppadam said...

ജഗത്‌ രക്ഷകനേ, രക്ഷ

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കണ്ടെത്തുന്നത് അവര്‍
കൊണ്ടുപോകുന്നതും അവര്‍!
ആയുധങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെന്കില്‍ അവ തിരിച്ചു വെടിഉതിര്‍ക്കുമായിരുന്നു.

നല്ല നിരീക്ഷണം
ഭാവുകങ്ങള്‍

ശാന്ത കാവുമ്പായി said...

ഇവരെ മറികടക്കാനെന്തു വഴി?