Sunday, November 22, 2009

ബലിമ്യഗങ്ങള്‍

ഭൂതം

മണ്ണിന്റെ ഓമന മക്കള്‍
ഹരിയുടെ ജനങ്ങള്‍
ഗിരിയുടെ ജനങ്ങള്‍

ഊഷരഭൂമിയില്‍ ചോരനീരാക്കി
കനകം വിളയിച്ച്
ഖജനാവുകള്‍ നിറക്കും
ബലിമ്യഗങ്ങള്‍

മാനവികത പൂത്ത് വിടര്‍ന്ന
പോയ നുറ്റാണ്ടിനുശേഷവും
കുടുതല്‍ ജീര്‍ണ്ണിതരായി പോയ
നിരക്ഷരരാം സോദരങ്ങള്‍

നിങ്ങള്‍ക്ക് അന്യമാം
ജനാധിപത്യത്തിന്റെ
ശ്രീകോവിലുകള്‍ നിലനിര്‍ത്തും
വോട്ടുബാങ്കുകള്‍

ചാതുര്‍വര്‍ണ്ണ്യത്തിലും
നിങ്ങള്‍ തന്നെ പീഡിതര്‍
കാറ്റ് വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന
ദുരമൂത്ത പുത്തന്‍ വികസനത്തിലും
നിങ്ങള്‍ തന്നെ പീഡിതര്‍

നിങ്ങള്‍ക്ക് വേണ്ടിയെന്ന്
വീമ്പിളക്കി നടന്നവര്‍ പോലും
തിന്നു കൊഴുത്തു

വര്‍ത്തമാനം

നിങ്ങളുടെ കൂരക്കടിയിലെ
ധാതുനിഷേപങ്ങള്‍ക്ക് വിലപറയും
ആഗോള കുത്തകള്‍ക്കായി
കാക്കേണ്ടവര്‍ തന്നെ കോഴകള്‍ വാങ്ങി
നിഷ്കരുണം കൂരകള്‍ പൊളിച്ച്
ചേരികളിലേക്ക് തള്ളിവിടുന്നു

ഭാവി

ഭൂമിയോളം താണ നിങ്ങളെ
ഇനി ഭൂമിയിലേക്കും താഴ്ത്തും
കള്ളന്മാരും കൊലപാതകിക്കളും
വേശ്യകളുമാക്കി കുടുതല്‍ അധ:പതിപ്പിക്കും

വരേണ്യ ഇരുകാലികളുടെ
ദുര അവസാനിക്കാത്തിടത്തോളം
ഇതു തന്നെയല്ലോ നിങ്ങളുടെ വിധി................

4 comments:

പി. ഉണ്ണിക്കൃഷ്ണന്‍ said...

കൊള്ളാം ...അവര്‍ക്ക് പ്രതീക്ഷയുടെ ഒരു വാചകം കൂടി കൊടുക്കാമായിരുന്നു....

Umesh Pilicode said...

കൊള്ളാം മാഷെ നന്നായിട്ടുണ്ട്

Jayesh/ജയേഷ് said...

nannaayittundu bigu

ബിഗു said...

ഈ പാവങ്ങള്‍ക്കെല്ലാം പറയാനുള്ളത് വാഗ്ദ്ദാനലംഘനങ്ങളുടെ നീണ്ട ചരിത്രം മാത്രമാണ്.

ഉണ്ണി, ഉമേഷ്, ജയേഷ് നന്ദി.