ഭൂതം
മണ്ണിന്റെ ഓമന മക്കള്‍
ഹരിയുടെ ജനങ്ങള്‍
ഗിരിയുടെ ജനങ്ങള്‍
ഊഷരഭൂമിയില്‍ ചോരനീരാക്കി
കനകം വിളയിച്ച്
ഖജനാവുകള്‍ നിറക്കും
ബലിമ്യഗങ്ങള്‍
മാനവികത പൂത്ത് വിടര്‍ന്ന
പോയ നുറ്റാണ്ടിനുശേഷവും
കുടുതല്‍ ജീര്‍ണ്ണിതരായി പോയ
നിരക്ഷരരാം സോദരങ്ങള്‍
നിങ്ങള്‍ക്ക് അന്യമാം
ജനാധിപത്യത്തിന്റെ
ശ്രീകോവിലുകള്‍ നിലനിര്‍ത്തും
വോട്ടുബാങ്കുകള്‍
ചാതുര്‍വര്‍ണ്ണ്യത്തിലും
നിങ്ങള്‍ തന്നെ പീഡിതര്‍
കാറ്റ് വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന
ദുരമൂത്ത പുത്തന്‍ വികസനത്തിലും
നിങ്ങള്‍ തന്നെ പീഡിതര്‍
നിങ്ങള്‍ക്ക് വേണ്ടിയെന്ന്
വീമ്പിളക്കി നടന്നവര്‍ പോലും
തിന്നു കൊഴുത്തു
വര്‍ത്തമാനം
നിങ്ങളുടെ കൂരക്കടിയിലെ
ധാതുനിഷേപങ്ങള്‍ക്ക് വിലപറയും
ആഗോള കുത്തകള്‍ക്കായി
കാക്കേണ്ടവര്‍ തന്നെ കോഴകള്‍ വാങ്ങി
നിഷ്കരുണം കൂരകള്‍ പൊളിച്ച്
ചേരികളിലേക്ക് തള്ളിവിടുന്നു
ഭാവി
ഭൂമിയോളം താണ നിങ്ങളെ
ഇനി ഭൂമിയിലേക്കും താഴ്ത്തും
കള്ളന്മാരും കൊലപാതകിക്കളും
വേശ്യകളുമാക്കി കുടുതല്‍ അധ:പതിപ്പിക്കും
വരേണ്യ ഇരുകാലികളുടെ
ദുര അവസാനിക്കാത്തിടത്തോളം
ഇതു തന്നെയല്ലോ നിങ്ങളുടെ വിധി................
4 comments:
കൊള്ളാം ...അവര്‍ക്ക് പ്രതീക്ഷയുടെ ഒരു വാചകം കൂടി കൊടുക്കാമായിരുന്നു....
കൊള്ളാം മാഷെ നന്നായിട്ടുണ്ട്
nannaayittundu bigu
ഈ പാവങ്ങള്‍ക്കെല്ലാം പറയാനുള്ളത് വാഗ്ദ്ദാനലംഘനങ്ങളുടെ നീണ്ട ചരിത്രം മാത്രമാണ്.
ഉണ്ണി, ഉമേഷ്, ജയേഷ് നന്ദി.
Post a Comment