അശാന്തിയുടെ വിത്തുകള്‍ പാകി
ചോരപുഴകള്‍ ഒഴുക്കുന്ന
ജാതിമത ഭീകരര്‍
ഉന്നതരായി വാഴും കാലം
മനുഷ്യനിലെ മനീഷിയെ
ഉണര്‍ത്തേണ്ട മതാചാര്യന്മാര്
ആസുരഭാവം പൂണ്ട് അവനിലെ
ഭീകരനെ ഉണര്‍ത്തുന്ന കാലം
കമ്പോളസം സ്കാരത്തിന്റെ ചുഴില്‍
അകപ്പെട്ട് ഗര്‍ഭപാത്രത്തിനും
പ്രണയത്തിനും വിലപറയും
നെറികെട്ടവന്മാരുടെ കാലം
നിഘണ്ടുവിലേക്ക് ഒരു ഹീനമാം പദം
കൂടി ചേര്‍ക്കുന്നു " ലൌ ജിഹാദ് "
വിശുദ്ധരാം പ്രവചകന്മാര്
വിഭാവനം ചെയ്ത
ആ സമത്വസുന്ദരം ലോകം
ഇനിയും എത്രയെത്ര അകലെ......
2 comments:
സമത്വ സുന്ദര ലോകവും നെറി കെട്ടവരും ഒരുമിച്ചു പോകില്ല.. പക്ഷേ ആരു വേണമെന്നു തീരുമാനിക്കാന്‍ നമുക്കാവും .
ഉണ്ണി,
തീര്‍ച്ചയായും . നന്ദി.
Post a Comment