Tuesday, December 1, 2009

നെറികെട്ടകാലം

അശാന്തിയുടെ വിത്തുകള്‍ പാകി
ചോരപുഴകള്‍ ഒഴുക്കുന്ന
ജാതിമത ഭീകരര്‍
ഉന്നതരായി വാഴും കാലം

മനുഷ്യനിലെ മനീഷിയെ
ഉണര്‍ത്തേണ്ട മതാചാര്യന്മാര്‍
ആസുരഭാവം പൂണ്ട് അവനിലെ
ഭീകരനെ ഉണര്‍ത്തുന്ന കാലം

കമ്പോളസം സ്കാരത്തിന്റെ ചുഴില്‍
അകപ്പെട്ട് ഗര്‍ഭപാത്രത്തിനും
പ്രണയത്തിനും വിലപറയും
നെറികെട്ടവന്മാരുടെ കാലം

നിഘണ്ടുവിലേക്ക് ഒരു ഹീനമാം പദം
കൂടി ചേര്‍ക്കുന്നു " ലൌ ജിഹാദ് "

വിശുദ്ധരാം പ്രവചകന്മാര്‍
വിഭാവനം ചെയ്ത
ആ സമത്വസുന്ദരം ലോകം
ഇനിയും എത്രയെത്ര അകലെ......

2 comments:

പി. ഉണ്ണിക്കൃഷ്ണന്‍ said...

സമത്വ സുന്ദര ലോകവും നെറി കെട്ടവരും ഒരുമിച്ചു പോകില്ല.. പക്ഷേ ആരു വേണമെന്നു തീരുമാനിക്കാന്‍ നമുക്കാവും .

ബിഗു said...

ഉണ്ണി,

തീര്‍ച്ചയായും . നന്ദി.