അതിരുകള്‍ നിറഞ്ഞ ഈ ഭൂമിയില്‍ നിന്ന്
അതിരുകളില്ലാത്ത ആകാശത്തെ നോക്കി
സ്വപ്നം കാണുന്നു ഞാന്‍
ഭൂമിയിലെ നശ്വരമാം അതിരുകള്‍ കാക്കാന്‍
കുതന്ത്രങ്ങള്‍ നെയ്‌തെടുത്ത്
ഒന്നു പുഞ്ചിരിക്കാന്‍ കൂടി
മറന്നുപൊയ മനുഷ്യര്‍ക്കിടയില്‍
നിരാശനായി കഴിയുമ്പോള്‍
മാനത്തു നിന്ന് സദാ എന്നെ നോക്കി
പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളാണെന്റെ പ്രചോദനം
4 comments:
നക്ഷത്രങ്ങളാവണം ലക്ഷ്യം അവ എത്ര അകലെയാണെങ്കിലും ...
നന്നായിട്ടുണ്ട് മാഷെ
Dear Bigul,
Loved this one..
This my favorites from all ur collections..
ദിനേഷ്, ഉമേഷ്, അഖില്‍ നന്ദി.
Post a Comment