നീതികാക്കാന്‍ കണ്ണുകെട്ടിയ നീതിദേവത
സര്‍ക്കാര്‍ അഭിഭാക്ഷകന്റെ വാദം കേട്ട്
തുലാസ് താഴെയിട്ട് കാതും പൊത്തി
കാരുണ്യം വാക്കിലും നോട്ടത്തിലും
ഒതുക്കാതെ നക്ഷത്രാശുപത്രി കെട്ടാതെ
ഗിരിജനങ്ങളെ ചികിത്സിക്കുന്നവന്
രാജ്യദ്രോഹിയാണുപോലും
..........................................
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
http://www.binayaksen.net/
http://www.thehindu.com/news/national/article974301.ece
21 comments:
നീതികാക്കാന്‍....
ഇതിനു മറുപടിയായി താഴെ ഒരു ലിങ്ക് കമന്റ് ഇടുന്നു.
http://thoudhaaram.blogspot.com/2011/01/blog-post_15.html
ശബ്ദമില്ലാത്തവന് ശബ്ദമാകുനവരെ നിശ്ശബ്ദമാക്കുക എന്നത്... ഏതൊരു കാലത്തും ഭരണകൂടങ്ങളുടെ ആവശ്യമായിരുന്നു.
രാജ്യദ്രോഹിയാണുപോലും
ആണോ ?
കാലം തെളിയിക്കും .....സത്യം എത്ര വര്‍ഷം കഴിഞ്ഞാലും പുറത്തു വരും
ആരോ പിന്നിൽ നിന്നു ചലിപ്പിക്കുന്ന ചരടിനൊപ്പം ചലിക്കുന്ന പാവയായിരിക്കുന്നുവോ നീതിദേവത..! മനസാക്ഷിയുള്ളവർക്ക് ലജ്ജിച്ച് തലതാഴ്ത്താം.
നീതി നടപ്പാക്കാന്‍ എത്തിപ്പെടുന്നവര് എങ്ങിനെയാണ് അവിടെ എത്തിപ്പെടുന്നതെന്നും ഏതു സാഹചര്യം ഉള്ളവരായിരുന്നെന്നും മറ്റാരോടും അവര്‍ക്ക് കാരണം ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും വരുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിന്റെ മേല്‍ വരെ കുതിര കയറാന്‍ ഒരു വ്യക്തി വിചാരിച്ചാല്‍ കഴിയും എന്നിടത്ത് എന്ത് നീതിയാണ് അവര്‍ തീരുമാനിക്കുന്ന തീരുമാനത്തിലൂടെ സാധാരണ ജനത്തിന് കിട്ടുന്നത്. ചില താല്പര്യങ്ങള് മാത്രം നിറവേറ്റാന്‍ അവര്‍ ശ്രമിക്കും. നമ്മള് കണ്ണും മിഴിച്ച് നോക്കിയിരിക്കുക മാത്രം.
കുറച്ചു നാളായി ഫസിബൂക്കില്‍ ഇവന് കേറി കളിക്കുന്നു.
നീതിക്കല്ല വില ന്യായത്തിനാണ്.
http://praviep.blogspot.com/2011/01/blog-post_16.html
ഇവിടെ വന്നാല്‍ എല്ലാം മനസ്സിലാകും .
:)
ഛത്തീസ് ഗഡിൽ പോലീസ് രാജല്ലേ നടപ്പാവുന്നത്. ആദിവാസികൾക്കായി രൂപപ്പെട്ട സ്റ്റേറ്റ് ആദിവാസിവിരുദ്ധമാവുന്നു. സൽവാജുദൂം എന്ന സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന ഭീകരസൊംഘത്തിനെതിരെ പൊരുതിയതിന് മനുഷ്യസ്നേഹിക്ക് ഏകാന്തജയിൽ വാസം. ഭരണകൂടവും നീതിപീഠവും കുത്തകകൾക്കായി കൈകോർക്കുന്ന കാഴ്ച.
ബുദ്ധിജീവികൾക്കോ(പ്രത്യേകിച്ചും മലയാളികൾ) മൌനം. മൌനത്തിന്റെ ശമ്പളം മരണം തന്നെ. കുറച്ചുകൂടി തീവ്രമാക്കാമായിരുന്നു.
എല്ലാം correct ആയ ഒരു systemവും ലോകത്തിൽ നിലവിലില്ലാ, ഒന്നുമില്ലെങ്കിലും വെറുതെയെങ്കിലും നമുക്കു പ്രതികരിക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ.. അനീതിക്കെതിരെ????
ആതുര സേവനം അവഗണിക്കപ്പെട്ടവർക്ക് വേണ്ടുവോളം കൊടൂത്ത ഈ ബിനായക് സെന്‍ എന്ന ഡോക്ട്ടറെപറ്റി ബി.ബി.സി പോലും നല്ലൊരു ഫീച്ചറവതരിപ്പിച്ച് വാഴ്ത്തിയതാണ്...
ഇത്തരം മഹത് വ്യക്തികളെകുറീച്ചൊക്കെ പറയുമ്പോൾ വാക്കുകൾക്ക് ഇത്ര പിശുക്ക് കാണീക്കരുത് കേട്ടൊ ബിഗു
http://www.mathrubhumi.com/story.php?id=149607
Best wishes
എല്ലാരും ലിങ്കിന്റെ ആള്‍ക്കാരാണല്ലോ ?!!
കവിത അവസരോചിതം
എല്ലാവര്ക്കും എല്ലാം അറിയാം.ആര്‍ക്കും ഒന്നും ചെയ്യാന്‍ ആവുന്നില്ല.....മുമ്പ് ഏഷ്യാനെറ്റില്‍ വാര്‍ത്ത വായിച്ചിരുന്ന ഷാഹന tehalkakku വേണ്ടി ഒരു ഇന്റര്‍വ്യൂ ചെയതു
അബ്ദുല്‍ നാസര്‍ മ അദനി യുടെ കേസിലെ സാക്ഷിയെ.കര്‍ണാടക പോലീസ് ശാഹ്നയെ തീവ്രവാദ കുറ്റം ചുമത്തി
അറ്റസ്റ്റ് ചെയതു.കാരണം അവിടുത്തെ പോലീസിന് അത് ആവശ്യം ആയിരുന്നു.ടെഹാല്കയുടെ വായ അടക്കുക
എന്നത്..അത് പോലെ പലതിനും പല സ്ഥാപിത താല്പര്യങ്ങളും
കാണും..
അതെയതെ.. അദ്ദേഹം രാജ്യദ്രോഹിയാണുപോലും!
ഇനിനീതിക്ക് വേണ്ടി എവിടെയാണു മുട്ടുക..?
ജുഡീഷ്യറിയെപ്പറ്റി കേൾക്കുന്ന വാർത്തകൾ,ഭയം തോന്നുന്നു.
അദ്ദേഹം മാത്രമല്ല, അദ്ദേഹത്തെപ്പോലുള്ളവരും 'രാജ്യദ്രോഹികള്‍' തന്നെ!
ആരും അനീതിക്കുവേണ്ടി പട വെട്ടുന്നില്ല. എല്ലാവര്ക്കും അവരുടേതായ നീതി
കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/
നമ്മുടെ നാട്ടിൽ ഇതു പോലെ എത്ര മനുഷ്യർ ഒടുങ്ങിത്തീരുന്നു. മഹത്തായ സംസ്ക്കാരവും തികഞ്ഞ ജനാധിപത്യവും എന്നും പുലരുവാനല്ലയോ.... എന്ന്....
പ്രിയപ്പെട്ട കൂട്ടുകാരെ,
വൈകിയെങ്കിലും പാവങ്ങളുടെ അത്താണിയായ ബിനായകിന് നീതി ലഭിക്കും എന്ന് നമുക്ക് വിശ്വസിക്കാം. യൂറോപ്പ്യന്‍ യൂണിയന് അടുത്തവാദത്തില് നിരീക്ഷകരായി എത്തുന്നത് ഒരു ശുഭസൂചനയാണ്.
നിങ്ങളുടെ പ്രതികരങ്ങള്‍ക്ക് നന്ദി.
Post a Comment